Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traffic

Wayanad

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മീ​ന​ങ്ങാ​ടി-​അ​പ്പാ​ട് റോ​ഡി​ല്‍ അ​ഞ്ചി​ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി.

ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​നും അ​ങ്ക​ണ​വാ​ടി​ക്കും സ​മീ​പം അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​രം മു​റി​ച്ചു​നീ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ള്‍ അ​പ്പാ​ട് പു​റ​ക്കാ​ടി മീ​ന​ങ്ങാ​ടി വ​ഴി​യോ പ​ന്നി​മു​ണ്ട അ​ത്തി​നി​ലം വ​ഴി​യോ പോ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മ​രം മു​റി​ക്കു​ന്ന ദി​വ​സം പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും.

District News

വെങ്ങല്ലൂരിലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്: സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ന്‍ കൗ​ണ്‍​സി​ലി​ല്‍ പ്ര​മേ​യം

തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ല്‍ വെ​ങ്ങ​ല്ലൂ​ര്‍ സി​ഗ്‌​ന​ല്‍ ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ന്‍ ഇ​വി​ടു​ത്തെ പ​ഴ​യ റോ​ഡി​നും പു​തി​യ റോ​ഡി​നും ഇ​ട​യി​ലു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ല്‍ പ്ര​മേ​യം.
ഊ​ന്നു​ക​ല്‍ റോ​ഡി​ല്‍​നി​ന്നു​ള്ള പ​ഴ​യ റോ​ഡി​ന്‍റെ വ​ല​തു​ഭാ​ഗ​ത്തു​ള്ള സ്ഥ​ല​വും കോ​ലാ​നി ബൈ​പാ​സി​ലേ​ക്കു തി​രി​യു​ന്ന ഇ​ട​തു ഭാ​ഗ​ത്തെ സ്ഥ​ല​വും ഏ​റ്റെ​ടു​ത്ത് റോ​ഡി​നു വീ​തി കൂ​ട്ടി​യാ​ല്‍ ഇ​വി​ടെ ഇ​ട​തു​ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് എ​ളു​പ്പം പോ​കാ​ന്‍ സാ​ധി​ക്കും.​യാ​ത്ര​ക്കാ​ര്‍​ക്കാ​യി ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​വും നി​ര്‍​മി​ക്കാ​നാ​കും. ഇ​തോ​ടെ ഗ​താ​ഗ​ത ത​ട​സ​ത്തി​നു പ​രി​ഹാ​ര​മാ​കു​മെ​ന്ന് പ്ര​മേ​യ​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഒ​ന്നാം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ടി.​കെ. സു​ധാ​ക​ര​ന്‍ നാ​യ​ര്‍ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം കൗ​ണ്‍​സി​ല്‍ ഏ​ക​ക​ണ്ഠ​മാ​യി പാ​സാ​ക്കി. ഇ​ത് എം​എ​ല്‍​എ, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി എ​ന്നി​വ​ര്‍​ക്കും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നും ന​ല്‍​കാ​നും തീ​രു​മാ​നി​ച്ചു.

പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ന്‍റെ ഭാ​ഗ​മാ​യ 76.62 സെ​ന്‍റ് ഭൂ​മി റ​വ​ന്യു വ​കു​പ്പി​ന്‍റേ​താ​ണെ​ന്നും ഇ​വി​ടെ സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫി​സും റ​വ​ന്യു ഐ​ബി​യും നി​ര്‍​മി​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​താ​യും പ​റ​ഞ്ഞ് തൊ​ടു​പു​ഴ ത​ഹ​സി​ല്‍​ദാ​ര്‍ ന​ഗ​ര​സ​ഭ​യ്ക്കു ക​ത്തു ന​ല്‍​കി​യ​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡും പി​ന്നി​ലു​ള്ള സ്ഥ​ല​വും ന​ഗ​ര​സ​ഭ​യ്ക്കു നേ​ര​ത്തേ കൈ​മാ​റി​യ​താ​ണെ​ന്നും ഇ​ത് ഒ​രു കാ​ര​ണ​വ​ശാ​ലും വി​ട്ടു​കൊ​ടു​ക്കാ​ന്‍ സ​മ്മ​തി​ക്കി​ല്ലെ​ന്നും കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ല്‍ എം​എ​ല്‍​എ​യെ​യും റ​വ​ന്യു മ​ന്ത്രി​യെ​യും സ​മീ​പി​ക്കാ​നും തീ​രു​മാ​നി​ച്ചു.

ഇ​തി​നി​ടെ കൈ​ക്കൂ​ലി​ക്കേ​സി​ല്‍ അ​സി. എ​ക്‌​സി. എ​ന്‍​ജി​നി​യ​ര്‍ പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ലെ പ​രാ​തി​ക്കാ​ര​ന്‍ മു​ന്‍​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ കോ​ലാ​നി ഭാ​ഗ​ത്ത് കെ​ട്ടി​ട​ത്തി​ന് നാ​ലാം​നി​ല നി​ര്‍​മി​ച്ച​താ​യി വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്ന് അ​പ്പോ​ള്‍​ത്ത​ന്നെ ഓ​വ​ര്‍​സീ​യ​റെ സ്ഥ​ല​ത്തു​വി​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ര്‍​ട്ട് തേ​ടി. തു​ട​ര്‍​ന്ന് കെ​ട്ടി​ട​നി​ര്‍​മാ​ണം സ്റ്റേ ​ചെ​യ്യാ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ദീ​പ​കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു.

District News

താ​ന്നി​മൂ​ട്-​തേ​വാ​രം​മെ​ട്ട് റോ​ഡി​ൽ ഗ​താ​ഗ​ത നി​രോ​ധ​നം

നെ​ടു​ങ്ക​ണ്ടം: താ​ന്നി​മൂ​ട് - തേ​വാ​രം​മെ​ട്ട് പി​ഡ​ബ്ല്യു​ഡി റോ​ഡി​ൽ വി​ക​സ​ന​പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ 13 മു​ത​ൽ 15 വ​രെ പൂ​ർ​ണ ഗ​താ​ഗ​ത നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​റി​യി​ച്ചു.​താ​ന്നി​മൂ​ട്ടി​ൽ​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ മാ​റി 48 പ​ടി ഭാ​ഗ​ത്തു​ള്ള വെ​ള്ള​ക്കെ​ട്ടു​ള്ള വ​ള​വി​ൽ ഇ​ന്‍റ​ർ​ലോ​ക്കിം​ഗ് ടൈ​ൽ വി​രി​ക്കു​ന്ന​തി​നാ​ണ് റോ​ഡ് അ​ട​ച്ചി​ടു​ന്ന​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ വാ​ഹ​ന​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​യും.

താ​ന്നി​മൂ​ട്ടി​ൽ​നി​ന്ന് കോ​മ്പ​യാ​ർ ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ താ​ന്നി​മൂ​ട് - മു​ണ്ടി​യെ​രു​മ - കോ​മ്പ​യാ​ർ വ​ഴി പോ​ക​ണം.​കോ​മ്പ​യാ​റി​ൽ​നി​ന്ന് നെ​ടു​ങ്ക​ണ്ടം ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ കോ​മ്പ​യാ​ർ - മു​ണ്ടി​യെ​രു​മ - താ​ന്നി​മൂ​ട് വ​ഴി യാ​ത്ര ചെ​യ്യേ​ണ്ട​താ​ണ്.

District News

റോ​ഡി​ലേ​ക്ക് മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

പി​റ​വം: ഓ​ണ​ക്കൂ​റി​ൽ റോ​ഡി​ലേ​ക്ക് മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മൂ​വാ​റ്റു​പു​ഴ -പി​റ​വം റോ​ഡി​ൽ ഇ​ന്ന​ലെ രാ​വി​ലെ 9.30 - ഓ​ടെ​യാ​ണ് മ​രം റോ​ഡി​ലേ​ക്ക് പ​തി​ച്ച​ത്. ഓ​ണ​ക്കൂ​ർ പ​ഴ​യ ഷാ​പ്പി​ന് സ​മീ​പം പു​ര​യി​ട​ത്തി​ൽ നി​ന്നി​രു​ന്ന പ്ലാ​വാ​ണ് മ​റി​ഞ്ഞു വീ​ണ​ത്. ഈ ​സ​മ​യം വാ​ഹ​ങ്ങ​ൾ ഇ​തു വ​ഴി വ​രാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

പി​റ​വ​ത്തു നി​ന്നും മു​വാ​റ്റു​പു​ഴ, കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്തേ​ക്കു​ള്ള തി​ര​ക്കേ​റി​യ റോ​ഡാ​ണി​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് പി​റ​വ​ത്തു നി​ന്നും അ​ഗ്നി​ശ​മ​ന സേ​നാ വി​ഭാ​ഗ​മെ​ത്തി മ​രം മു​റി​ച്ചു മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

District News

മ​ല​പ്പു​റം-പ​ര​പ്പ​ന​ങ്ങാ​ടി റോ​ഡ് ഗ​താ​ഗ​തയോ​ഗ്യം

മ​ല​പ്പു​റം: ക​ഴി​ഞ്ഞ ദി​വ​സം മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ർ​ന്ന് ഗ​താ​ഗ​തം നി​ല​ച്ച നാ​ടു​കാ​ണി-പ​ര​പ്പ​ന​ങ്ങാ​ടി സം​സ്ഥാ​ന​പാ​ത​യി​ലെ എ​ടാ​യി​പ്പാ​ല​ത്ത് റോ​ഡി​ൽ വീ​ണ മ​ണ്ണും മ​ര​ങ്ങ​ളും പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്ത് റോ​ഡ് ഗ​താ​ഗ​ത​ത്തി​ന് സ​ജ്ജ​മാ​യി.
ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ് മു​ത​ൽ മ​ല​പ്പു​റം അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളു​ടെ​യും 12 ടോ​റ​സ് ലോ​റി​ക​ളു​ടെ​യും 11 ടി​പ്പ​ർ ലോ​റി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ 135 ലോ​ഡ് മ​ണ്ണ് കൂ​ടി നീ​ക്കം ചെ​യ്താ​ണ് റോ​ഡ് പൂ​ർ​ണ​തോ​തി​ൽ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ​ത്.

ചൊ​വ്വാ​ഴ്ച നാ​ല് മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളും 47 ലോ​റി​ക​ളി​ലു​മാ​യി 238 ലോ​ഡ് മ​ണ്ണാ​ണ് നീ​ക്കം ചെ​യ്തി​രു​ന്ന​ത്.

ഇ​തോ​ടെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ർ​ന്ന് പാ​ണ​ക്കാ​ട് എ​ടാ​യി​പ്പാ​ല​ത്ത് റോ​ഡി​ൽ വ​ന്ന​ടി​ഞ്ഞ 373 ലോ​ഡ് മ​ണ്ണാ​ണ് ആ​കെ നീ​ക്കം ചെ​യ്ത​ത്.
മ​ണ്ണ് പൂ​ർ​ണ​മാ​യും നീ​ക്കി​യെ​ങ്കി​ലും റോ​ഡി​ലെ ചെ​ളി വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​കു​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ മൊ​ബൈ​ൽ ടാ​ങ്ക് യൂ​ണി​റ്റ് ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം വെ​ള്ളം പ​ന്പ് ചെ​യ്ത് റോ​ഡി​ലെ ചെ​ളി പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്താ​ണ് റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ​ത്.
ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം. ​അ​ബ്ദു​ൾ ഗ​ഫൂ​ർ, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​പ്ര​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യു​ടെ​യും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും സി​വി​ൽ ഡി​ഫ​ൻ​സ് അ​ട​ക്ക​മു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്ന​ലെ വൈ​കി​ട്ട് ഏ​ഴോ​ടെ​യാ​ണ് റോ​ഡ് പൂ​ർ​ണ​തോ​തി​ൽ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ​ത്.

ഇ​ന്ന് രാ​വി​ലെ ക​ള​ക്‌ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ റോ​ഡ് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നുന​ൽ​കു​ന്നതി​ൽ തീ​രു​മാ​ന​മെ​ടു​ക്കും.

District News

പൊ​ൻ​കു​ന്ന​ത്ത് ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണം തു​ട​ങ്ങി

പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്നം ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. നി​ല​വി​ൽ ബ​സ് സ്‌​റ്റോ​പ്പു​ക​ളു​ടെ ക്ര​മീ​ക​ര​ണം, വ​ഴി​യോ​ര പാ​ർ​ക്കിം​ഗ് നി​യ​ന്ത്ര​ണം, വ​ഴി​യോ​ര​ക്ക​ച്ച​വ​ട നി​യ​ന്ത്ര​ണം എ​ന്നി​വ​യാ​ണ് ന​ട​പ്പാ​യ​ത്. ആ​വ​ശ്യ​മാ​യ ബോ​ർ​ഡു​ക​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ സ്ഥാ​പി​ച്ചു.

ഇ​നി വേ​ണ്ട​ത് ദേ​ശീ​യ​പാ​ത വി​ഭാ​ഗ​ത്തി​ന്‍റെ ഇ​ട​പെ​ട​ലാ​ണ്. ദേ​ശീ​യ​പാ​ത​യും പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യും സം​ഗ​മി​ക്കു​ന്ന പൊ​ൻ​കു​ന്നം ട്രാ​ഫി​ക് ക​വ​ല​യി​ലാ​ണ് കൂ​ടു​ത​ൽ ക്ര​മീ​ക​ര​ണം വേ​ണ്ട​ത്.

എ​ന്നാ​ൽ ഇ​ത് ന​ട​പ്പാ​ക്കേ​ണ്ട​ത് ദേ​ശീ​യ​പാ​ത വി​ഭാ​ഗ​മാ​ണ്. വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി റൂ​ട്ടി​ലേ​ക്കും സി​വി​ൽ സ്റ്റേ​ഷ​ന് എ​തി​ർ​വ​ശ​ത്തു​ള്ള പൊ​ൻ​കു​ന്നം-​പു​ന​ലൂ​ർ റോ​ഡി​ലേ​ക്കും തി​രി​ഞ്ഞു​പോ​കു​ന്ന​തി​നി​ടെ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ കു​രു​ങ്ങു​ന്നു​ണ്ട്.

പൊ​ൻ​കു​ന്നം-​പു​ന​ലൂ​ർ ഹൈ​വേ​യി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​ര​കി​ലോ​മീ​റ്റ​റി​ലേ​റെ ക​യ​റ്റം ക​യ​റി വ​ന്നാ​ണ് പൊ​ൻ​കു​ന്നം പ​ട്ട​ണ​ത്തി​ൽ ദേ​ശീ​യ​പാ​ത​യി​ൽ ക​യ​റേ​ണ്ട​ത്. ക​യ​റ്റം ക​യ​റി​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ല​പ്പോ​ഴും നി​ര​യാ​യി കി​ട​ക്കേ​ണ്ടി വ​രു​ന്നു​ണ്ട്. ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കും കാ​ഞ്ഞി​ര​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്കും തി​രി​യു​ന്ന​തി​നി​ടെ ദേ​ശീ​യ​പാ​ത​യി​ൽ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​രു​ക്കി​ൽ പെ​ടും. ഇ​തി​നി​ട​യി​ൽ തൊ​ട്ട​ടു​ത്തു​ള്ള സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ബ​സു​ക​ൾ ഇ​റ​ങ്ങി​വ​രു​ന്ന​തും പ്ര​ശ്‌​ന​മാ​കു​ന്നു​ണ്ട്.

ഓ​രോ ദി​ശ​യി​ലേ​ക്കു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​നു​ള്ള ലൈ​നു​ക​ൾ സ്ഥാ​പി​ച്ചാ​ലേ പ്ര​ശ്‌​ന പ​രി​ഹാ​ര​മാ​കൂ. ഇ​ത് ചെ​യ്യേ​ണ്ട​ത് ദേ​ശീ​യ​പാ​താ വി​ഭാ​ഗ​മാ​ണ്. പ​ഞ്ചാ​യ​ത്ത് ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി​ക​ൾ​ക്ക് ശ്ര​മി​ക്കു​ന്നു​ണ്ട്.

District News

എ​ർ​ത്ത്ഡാ​മി​ൽ റോ​ഡി​ലേ​ക്കു മ​രം​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാം എ​ർ​ത്ത്ഡാ​മി​ൽ വ​ലി​യ മ​രം ക​ട​പു​ഴ​കി റോ​ഡി​ൽ വീ​ണു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണു സം​ഭ​വം. ഈ​സ​മ​യം റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളും വ​ഴി​യാ​ത്ര​ക്കാ​രോ ഇ​ല്ലാ​തി​രു​ന്ന​ത് ദു​ര​ന്തം ഒ​ഴി​വാ​ക്കി. 11 കെ​വി വൈ​ദ്യു​തി​പോ​സ്റ്റും ലൈ​നും ത​ക​ർ​ന്നു. ഈ​റൂ​ട്ടി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി​വി​ത​ര​ണ​വും മു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​വി​ടെ​ത്ത​ന്നെ ഇ​നി​യും വ​ൻ​മ​ര​ങ്ങ​ൾ കേ​ടു​വ​ന്നും പ്രാ​യാ​ധി​ക്യ​വു​മാ​യി അ​പ​ക​ട​ഭീ​ഷ​ണി​യി​ലു​ണ്ട്. ഈ ​മ​ര​ങ്ങ​ൾ ഉ​ട​ൻ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Kerala

അങ്കമാലി-മണ്ണുത്തി ദേശീയപാത; കാലവർഷത്തിന് മു​​​മ്പ് ഗ​​​താ​​​ഗ​​​തം സു​​​ഗ​​​മ​​​മാ​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്രം

കൊ​​​ച്ചി: മ​​​ണ്‍സൂ​​​ണി​​​നു​​​മു​​​മ്പ് അ​​​ങ്ക​​​മാ​​​ലി - മ​​​ണ്ണു​​​ത്തി ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ല്‍ ഗ​​​താ​​​ഗ​​​തം സു​​​ഗ​​​മ​​​മാ​​​ക്കാ​​​നു​​​ള്ള ജോ​​​ലി​​​ക​​​ള്‍ പൂ​​​ര്‍ത്തി​​​യാ​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍. അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ച​​​താ​​​യും അ​​​ഡീ​​​ഷ​​​ണ​​​ല്‍ സോ​​​ളി​​​സി​​​റ്റ​​​ര്‍ ജ​​​ന​​​റ​​​ല്‍ എ.​​​ആ​​​ര്‍.​​​എ​​​ല്‍. സു​​​ന്ദ​​​രേ​​​ശ​​​ന്‍ അ​​​റി​​​യി​​​ച്ചു.

കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ഉ​​​റ​​​പ്പ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വി​​​ഷ​​​യം മേ​​​യ് 28ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

അ​​​ടി​​​പ്പാ​​​ത​​​ക​​​ളു​​​ടെ നി​​​ര്‍മാ​​​ണം, സ​​​ര്‍വീ​​​സ് റോ​​​ഡു​​​ക​​​ളു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി എ​​​ന്നി​​​വ​​​യു​​​ടെ പു​​​രോ​​​ഗ​​​തി സം​​​ബ​​​ന്ധി​​​ച്ച് തൃ​​​ശൂ​​​ര്‍ ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ റി​​​പ്പോ​​​ര്‍ട്ട് സ​​​മ​​​ര്‍പ്പി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു.

ദേ​​​ശീ​​​യ​​​പാ​​​ത ശോ​​​ച്യാ​​​വ​​​സ്ഥ​​​യി​​​ല്‍ തു​​​ട​​​രു​​​മ്പോ​​​ഴും തൃ​​​ശൂ​​​ര്‍ പാ​​​ലി​​​യേ​​​ക്ക​​​ര​​​യി​​​ല്‍ ടോ​​​ള്‍ പി​​​രി​​​വ് തു​​​ട​​​രു​​​ന്ന​​​തി​​​നെ​​​തി​​​രേ കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് ഷാ​​​ജി കോ​​​ട​​​ങ്ക​​​ണ്ട​​​ത്ത് ഉ​​​ള്‍പ്പെ​​​ടെ ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​ക​​​ളാ​​​ണു കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്.

District News

ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്ത് ഹൈ​വേ​യു​ടെ ര​ണ്ട് റീ​ച്ചു​ക​ൾ

എ​ട​ക്ക​ര: ഗ​താ​ഗ​തരം​ഗ​ത്ത് വി​ക​സ​ന കു​തി​പ്പാ​യി മ​ല​യോ​ര ഹൈ​വേ​യു​ടെ ര​ണ്ട് റീ​ച്ചു​ക​ൾ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. ചാ​ത്ത​മു​ണ്ട മു​ത​ൽ മു​ണ്ടേ​രി സീ​ഡ് ഫാം ​വ​രെ​യു​ള്ള പാ​ത​യു​ടെ​യും പൂ​ക്കോ​ട്ടും​പാ​ടം മു​ത​ൽ മൈ​ലാ​ടി പാ​ലം വ​രെ​യു​ള്ള പാ​ത​യു​ടെ​യും ഉ​ദ്ഘാ​ട​ന​മാ​ണ് മ​ന്ത്രി ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ച​ത്. ചാ​ത്ത​മു​ണ്ട ജം​ഗ്്ഷ​നി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു.കി​ഫ്ബി ഫ​ണ്ടി​ൽ കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു നി​ർ​മാ​ണം.

കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് നോ​ർ​ത്ത് സ​ർ​ക്കി​ൾ ടീം ​ലീ​ഡ​ർ ഇ.​ജി. വി​ശ്വ​പ്ര​കാ​ശ്, പോ​ത്തു​ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സ​റ​ഫു​ന്നീ​സ, പ​ഞ്ചാ​യ​ത്തം​ഗം ഇ. ​റ​സി​യ, ജോ​ണ്‍ മ​ത്താ​യി, മു​സ്ത​ഫ പാ​ക്ക​ട, ഉ​ബൈ​ദ് കാ​ക്കീ​രി, എം.​എ. തോ​മ​സ്, പ്രോ​‌ജ​ക്‌ട‌‌് ഡ​യ​റ​ക്‌ട​ർ എം. ​അ​ശോ​ക് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

കാസർഗോഡ് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം; പരിഹാരമില്ലാതെ അധികൃതർ

കാസർഗോഡ് നഗരത്തിലെ ഗതാഗതക്കുരുക്ക് ദിനംപ്രതി രൂക്ഷമാവുകയാണ്. രാവിലെയും വൈകുന്നേരവും പ്രധാന റോഡുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബസുകൾ, സ്വകാര്യവാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവയെല്ലാം ഒരേസമയം റോഡിലിറങ്ങുമ്പോൾ മണിക്കൂറുകളോളം കാത്തുകിടക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്.

പ്രധാന ജംഗ്ഷനുകളിലെ സിഗ്നൽ സംവിധാനങ്ങളുടെ അപര്യാപ്തതയും റോഡിന്റെ വീതിക്കുറവുമാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്കൂൾ സമയങ്ങളിൽ ഇത് കൂടുതൽ വഷളാവുന്നു. കാൽനടയാത്രക്കാർക്കും ദുരിതമാണ്. പുതിയ ബൈപ്പാസ് റോഡുകൾ നിർമ്മിക്കുകയും നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്താൽ മാത്രമേ ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണാൻ സാധിക്കൂ.

ഈ വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് പൊതുജനങ്ങൾക്കിടയിൽ വ്യാപകമായ പരാതിയുണ്ട്. ഗതാഗതക്കുരുക്ക് കാരണം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾക്കും യാത്രക്കാർക്കും സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നു. എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തി പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Latest News

Corehub Up